ഡേവിഡ് ധവാൻ ചിത്രത്തിൽ മൃണാൾ , ഇപ്പോഴും നുള്ളിക്കൊണ്ടിരിക്കുകയാണ്!

Friday 09 May 2025 4:04 AM IST

ബോളിവുഡിലെ പ്രശസ്ത സംവിധായകൻ ഡേവിഡ് ധവാൻ ചിത്രത്തിൽ മൃണാൾ താക്കൂർ നായിക. സമൂഹ മാധ്യമത്തിലൂടെ ഡേവിഡ് ധവാനൊപ്പമുള്ള ചിത്രം പങ്കുവച്ച് മൃണാൾ ആഹ്ളാദം പ്രകടിപ്പിച്ചു. ഇപ്പോഴും എന്നെതന്നെ നുള്ളിക്കൊണ്ടിരിക്കുകയാണ് ഗയസ് എന്ന ചിത്രത്തിനൊപ്പം കുറിച്ചു. ദുൽഖർ സൽമാൻ നായകനായ സീതാരാമത്തിലൂടെ മലയാളത്തിലും പരിചിതയായ മൃണാൾ ബോളിവുഡിൽ സജീവമാണ്. കരിയറിൽ ശ്രദ്ധിക്കാൻ വേണ്ടി വിവാഹം പോലും മാറ്റിവച്ചു മൃണാൾ. മഹാരാഷ്ട്ര സ്വദേശിയായ മൃണാൾ മറാത്തി സിനിമകളിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. സയന്റിസ്റ്റ് ആകാനായരുന്നു മൃണാളിന്റെ മാതാപിതാക്കൾ ആഗ്രഹിച്ചത്. എന്നാൽ മൃണാളിന് ഇഷ്ടം സിനിമയായിരുന്നു. 2014 ൽ റിലീസ് ചെയ്ത ഹലോ നന്ദൻ എന്ന മറാത്തി ചിത്രത്തിലൂടെ സിനിമയിൽ എത്തി. വിജയ് ദേവര കൊണ്ടയുടെ ഫാമിലി സ്റ്റാർ ആയിരുന്നു അടുത്ത പ്രൊജക്ട്.