ഗൗരിശങ്കര ക്ഷേത്രം ഭാഗവത സപ്താഹം

Thursday 08 May 2025 7:57 PM IST

പെരിയ : പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തിൽ ശ്രീമദ്ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന്റെ ഭക്തജന തിരക്കേറി. മൂന്നാംദിനം 6ന് യജ്ഞന വേദിയിൽ വിഷണു സഹസ്രനാമവും സമൂഹനാമ പ്രദക്ഷണത്തിലും നൂറ്കണക്കിന് ഭക്തർ പങ്കെടുത്തു . അഡ്വ.സി എച്ച്.കുഞ്ഞമ്പു എം.എൽ.എ , പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ.അരവിന്ദൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമാ കുഞ്ഞികൃഷ്ണൻ എന്നിവരെ ടി.രാമകൃഷ്ണൻ സ്വകരിച്ചു. വർക്കിംഗ് ചെയർമാൻ പ്രമോദ് പെരിയ , നാരായണൻ നായർ, സൗഭാഗ്യ, ഡോ.പ്രൊഫസർ കുമാരൻ നായർ , തമ്പാൻ നായർ ഏച്ചികുണ്ട് , ട്രഷറർ കെ.വിജയൻ കായകുളം , രാമചന്ദ്രൻ നായർ നാലക്ര എന്നിവർ നേതൃത്വം നൽകി.