പോൾ സുധാകരൻ അനുസ്മരണം
Friday 09 May 2025 1:10 AM IST
കാട്ടാക്കട: പുരോഗമന കലാ സാഹിത്യസംഘം കാട്ടാക്കട മേഖലാ കമ്മിറ്റിയും മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയും സംയുക്തമായി പോൾ സുധാകരൻ അനുസ്മരണം സംഘടിപ്പിച്ചു. ഐ.ബി.സതീഷ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മംഗലയ്ക്കൽ ശശി അദ്ധ്യക്ഷത വഹിച്ചു. ജി.സ്റ്റീഫൻ.എം.എൽ.എ, ലൈബ്രറി കൗൺസിൽ കാട്ടാക്കട താലൂക്ക് പ്രസിഡന്റ് കെ.ഗിരി,പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ,മേഖലാ സെക്രട്ടറി പി.എസ്.പ്രഷീദ്,ജില്ലാ ജോയിന്റ് സെക്രട്ടറി സെയ്ദ് സബർമതി തുടങ്ങിയവർ സംസാരിച്ചു.