നവീകരിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉദ്ഘാടനം

Friday 09 May 2025 1:08 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ക്ലാസ് മുറികൾക്കും പാഠപുസ്‌തകങ്ങൾക്കുമൊപ്പം അത് പ്രവർത്തിപ്പിക്കുന്ന വ്യക്തികളും ഉൾപ്പെടുന്നതാണ് വിദ്യാഭ്യാസ സംവിധാനത്തിന്റെ ശക്തിയെന്നും അത് നമ്മുടെ അദ്ധ്യാപകർ, അഡ്മിനിസ്ട്രേറ്റർമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരാണെന്നും മന്ത്രി പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തെ നവീകരണ പ്രവർത്തനങ്ങൾക്കായി 10,87,184രൂപ വിനിയോഗിച്ചു. 2022 ഏപ്രിൽ മുതൽ ഇ-ഓഫീസ് സംവിധാനത്തിലാണ് ഓഫീസിന്റെ പ്രവർത്തനം.ചടങ്ങിൽ ഒ.എസ്.അംബിക എം.എൽ.എ,നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സജി,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സീനിയർ സൂപ്രണ്ട് ദിനേശ്.കെ എന്നിവർ പങ്കെടുത്തു.