വനിത കർഷകസംഗമം സംഘടിപ്പിച്ചു

Thursday 08 May 2025 8:16 PM IST

കണ്ണൂർ: അഖിലേന്ത്യ കിസാൻസഭ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിത കർഷകസംഗമം സംസ്ഥാന എക്സി. അംഗവും തൃശ്ശൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സനുമായ എസ്.ദീപ ഉദ്ഘാടനം ചെയ്തു. പയ്യരട്ട ശാന്ത അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പ്രദീപൻ, ജില്ലാ പ്രസിഡന്റ് പി. കെ.മധുസൂദനൻ, മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.ഉഷ, ജില്ലാ സെക്രട്ടറി കെ.എം.സപ്ന , കെ.വി. ഗോപിനാഥ്, സംസ്ഥാന വനിതാ കർഷക അവാർഡ് ജേതാവ് കെ.ബിന്ദു, ഒ.വി.രത്നകുമരി എന്നിവർ സംസാരിച്ചു. കൃഷി അസി.ഡയറക്ടർ ബിന്ദു കെ.മാത്യു, ഡെയറി എക്സ്റ്റൻഷൻ ഓഫീസർ കെ.കെ.ബീന എന്നിവർ ക്ലാസ്സെടുത്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി സി പി.ഷൈജൻ സ്വാഗതം പറഞ്ഞു.വനിത കർഷകസമിതി സെക്രട്ടറിയായി പയ്യരട്ട ശാന്തയെയും പ്രസിഡന്റായി ഒ.വി.രത്നകുമാരിയെയും തിരഞ്ഞെടുത്തു.