ഹരിതാഭം അഗ്രോ അമിനിറ്റി ഹബ്ബ് ഉദ്ഘാടനം
കല്ലമ്പലം: നാവായിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ അഗ്രിക്കൾച്ചറൽ ഇൻഫ്ര ഫണ്ടിന്റെ സഹായത്തോടെയുള്ള കാർഷിക പദ്ധതിയായ ഹരിതാഭം അമിനിറ്റി ഹബ്ബ് ഉദ്ഘാടനം മന്ത്രി പി.പ്രസാദ് ഓൺലൈനായി നിർവഹിച്ചു. അഡ്വ വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എസ്.ബിന്ദു,മുൻ എം.എൽ.എ വർക്കല കഹാർ,കരവാരം പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി,പഞ്ചായത്തംഗം നാവായിക്കുളം അശോകൻ,പഴയകുന്നുമ്മേൽ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.സുദർശനൻ,ഒറ്റൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഡി.കാന്തിലാൽ,കരവാരം ബാങ്ക് പ്രസിഡന്റ് കൊച്ചനിയൻ,അയിരൂർ ബാങ്ക് പ്രസിഡന്റ് ബി.എസ് ജോസ്,മടവൂർ ബാങ്ക് പ്രസിഡന്റ് എൻ.മുരളീധരൻ.എൻ,പള്ളിക്കൽ ഫാർമേഴ്സ് പ്രസിഡന്റ് നിസാം.എസ്,നാവായിക്കുളം ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് എസ്.ഹരിഹരൻപിള്ള,കൺകറന്റ് ഓഡിറ്റർ ആർ.രഞ്ജിത് കുമാർ,ഗ്രന്ഥകാരൻ ഓരനല്ലൂർ ബാബു,മുൻ ഭരണസമിതി അംഗം അഡ്വ.ഇ.റിഹാസ്,കോൺഗ്രസ് കുടവൂർ മണ്ഡലം പ്രസിഡന്റ് താജുദ്ദീൻ ഡീസന്റ്മുക്ക്,നാവായിക്കുളം യു.ഡി.എഫ് ചെയർമാൻ നിസാം കുടവൂർ,സി.പി.ഐ നാവായിക്കുളം എൽ.സി സെക്രട്ടറി വെട്ടിയറ അജയൻ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം മുല്ലനല്ലൂർ ശിവദാസൻ,ആർ.എസ്.പി മണ്ഡലം സെക്രട്ടറി രാമചന്ദ്രൻ നായർ,മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ജവാദ്,ഐ.എൻ.ടി.യു.സി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.ഹാരിസ്,അസിസ്റ്റന്റ് സെക്രട്ടറി പൃഥ്വിരാജ്,പ്രോജക്ട് സൂപ്പർവൈസർ ആർ.വി രാജേഷ്,പ്രോജക്ട് ഡയറക്ടർ ആസിഫ് എച്ച്.കെ തുടങ്ങിയവർ പങ്കെടുത്തു.എൻ.രാമചന്ദ്രൻപിള്ള സ്മാരക മന്ദിരം അടൂർപ്രകാശ് എം.പിയും ബി.സുകുമാരപിള്ള സ്മാരക ഫാർമേഴ്സ് സെമിനാർ ഹാൾ അഡ്വ.വി.ജോയി എം.എൽ.എയും എം.എ മജീദ് സ്മാരക ഫാർമേഴ്സ് മിനി കോൺഫറൻസ് ഹാൾ മുൻ എം.പി എൻ.പീതാംബരക്കുറുപ്പും അഗ്രോ സൂപ്പർ മാർട്ട് ജില്ലാ പഞ്ചായത്തംഗം ബേബി സുധയും,സഹകാരി ജനസേവന കേന്ദ്രം നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബുവും,കസ്റ്റം ഹയറിംഗ് സെന്റർ കേരള ബാങ്ക് ഡയറക്ടർ അഡ്വ.കല്ലമ്പലം ഷാജഹാനും,നവീകരിച്ച കോ ഓപ്പ് മാർട്ട് വർക്കല അസിസ്റ്റന്റ് രജിസ്റ്റാർ കെ.പി.പത്മകുമാറും ഉദ്ഘാടനം ചെയ്തു.