കേരള ഗവ. ഫാർമസിസ്റ്റ് അസോ. സംസ്ഥാന സമ്മേളനം
കണ്ണൂർ: കേരള ഗവ.ഫാർമസിസ്റ്റ് അസോസിയേഷൻ വാർഷിക സംസ്ഥാന സമ്മേളനം നോർത്ത് മലബാർ ചേമ്പർ ഹാളിൽ ഇന്ന് ഒമ്പതിന് രാവിലെ പത്തിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കെ.വി.സുമേഷ് എം.എൽ.എ സുവനീർ പ്രകാശനം ചെയ്യും. രാവിലെ പതിനൊന്നരക്ക് “ഗുണമേന്മയുള്ള മരുന്നുകൾ-പ്രതീക്ഷകളും പ്രതിസന്ധികളും” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നാലിന് നഗരത്തിൽ ഫാർമാറാലിയും അഞ്ചിന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന നേതാക്കൾക്കുള്ള യാത്രയയപ്പ് സമ്മേളനം മുൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും.രാത്രി ഏഴരക്ക് കലാസന്ധ്യ. പത്തിന് സംസ്ഥാന കൗൺസിൽ യോഗം. തുടർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കൽ.വാർത്താസമ്മേളനത്തിൽ എസ് വിജയകുമാർ, എം .എസ് .മനോജ് കുമാർ, അഭിലാഷ് ജയറാം, ഡി. എൻ. അനിത, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.