ലഹരിക്കെതിരെ ബോധവത്കരണ പരിപാടി

Friday 09 May 2025 1:25 AM IST

പൂവാർ: തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസിന്റെയും പൂവാർ കോസ്റ്റൽ

പൊലീസിന്റെയും നേതൃത്വത്തിൽ കാഞ്ഞിരംകുളം,പൊഴിയൂർ,പൂവാർ പൊലീസ് സ്റ്റേഷനുകൾ സംയുക്തമായി തീരദേശത്ത് ലഹരിക്കെതിരെ പൊതുജന സമ്പർക്ക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പൂവാർ ഗോൾഡൻ ബീച്ചിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശനൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജി അദ്ധ്യക്ഷനായി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജയകുമാർ, പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലോറൻസ്,കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമൺ, കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജനറ്റ്, എസ്.എച്ച്.ഒമാരായ കെ.കണ്ണൻ, ആസാദ് അബ്ദുൽ കലാം, ടി.കെ.മിഥുൻ,എസ്ഐമാരായ ആൽഫിൻ റസൽ,സാജൻ തുടങ്ങിയവരും ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ബോട്ട് ക്ലബ് പ്രതിനിധികൾ,സ്കൂൾ, കോളേജ്, കരിയർ ഗൈഡൻസ് വിദ്യാർത്ഥികൾ,ഹരിതകർമ്മ സേന അംഗങ്ങൾ, കടലോര ജാഗ്രത സമിതി അംഗങ്ങൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. പൊതുജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും റൂറൽ ജില്ലാ പൊലീസ് മേധാവി നേരിട്ട് സ്വീകരിച്ചു. സ്കൂൾ കോളേജുകൾ സജീവമാകുന്ന പശ്ചാത്തലത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും പരിശോധനകളും പട്രോളിംഗുകളും ശക്തിപ്പെടുത്താനും തീരുമാനിച്ചു.