ബലൂചിസ്ഥാനില്‍ ആഭ്യന്തര കലാപം; ക്വറ്റ പിടിച്ചടക്കിയെന്ന് ബിഎല്‍എ, നയതന്ത്ര നീക്കവുമായി സൗദി | LIVE

Friday 09 May 2025 12:37 AM IST

പാകിസ്ഥാനില്‍ ആഭ്യന്തര കലാപം: ബലൂചിസ്ഥാനില്‍ ആഭ്യന്തര കലാപം, തലസ്ഥാനമായ ക്വെറ്റ പിടിച്ചടക്കിയെന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. ഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഇരട്ട പ്രഹരമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ നീക്കം.

കറാച്ചി തുറമുഖത്ത് ആക്രമണം: പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ തുറമുഖത്തും ഇന്ത്യയുടെ ആക്രമണം. ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കറാച്ചി തുറമുഖത്തെ ലക്ഷ്യമിട്ട് നാവികസേനയുടെ മിസൈല്‍ വര്‍ഷം.

പ്രധാനമന്ത്രിയെ വസതിയില്‍ നിന്ന് മാറ്റി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ഔദ്യോഗിക വസതിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇസ്ലാമാബാദിലെ ഔദ്യോഗിക വസതിക്ക് സമീപത്ത് സ്‌ഫോടനം നടന്ന പശ്ചാത്തലത്തിലാണ് നീക്കം.

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം സ്‌ഫോടനം: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വസതിക്ക് സമീപം സ്‌ഫോടനം.

തിരിച്ചടിച്ച് ഇന്ത്യ: ഇസ്ലാമാബാദിലും ലാഹോറിലും ഇന്ത്യയുടെ മിസൈല്‍ ആക്രമണം, ലാഹോറില്‍ വന്‍ സ്‌ഫോടന പരമ്പരകള്‍

ഡിജിപിമാരെ വിളിപ്പിച്ച് അമിത് ഷാ: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ഡിജിപിമാരെ വിളിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പാകിസ്ഥാനി പൈലറ്റ് ഇന്ത്യന്‍ കസ്റ്റഡിയില്‍: രാജസ്ഥാനില്‍ ഒരു പാകിസ്ഥാനി പൈലറ്റിനെ ഇന്ത്യ ജീവനോടെ പിടികൂടി.രാജസ്ഥാനിലെ ജയ്‌സാല്‍മെയ്‌റിലാണ് പാക് പൈലറ്റ് പിടിയിലായത്

കൂടുതല്‍ പാക് നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് ഇന്ത്യ: സിയാല്‍കോട്ടിലും കറാച്ചിയിലും തുടര്‍സ്‌ഫോടനങ്ങള്‍

ആളപായമില്ലെന്ന് സ്ഥിരീകരണം: പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണ ശ്രമത്തില്‍ ആളപയാമില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

ഇന്ത്യക്കൊപ്പമെന്ന് അമേരിക്ക: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് ഒപ്പമാണെന്ന് അറിയിച്ച് അമേരിക്ക.

ഡോവല്‍ - മോദി കൂടിക്കാഴ്ച: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി.


അടിയന്തര ഇടപെടലുമായി അമേരിക്ക: വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി സംസാരിച്ചു.

ന്യൂഡല്‍ഹിയില്‍ അടിയന്തര യോഗം ചേരുകയാണ് പ്രതിരോധ മന്ത്രി. സൈനിക മേധാവിമാരുമായിട്ടാണ് യോഗം.

ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.

പാകിസ്ഥാന്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ആയുധങ്ങളെന്ന് സൈനിക വൃത്തങ്ങള്‍.

നിരവധി അതിര്‍ത്തി നഗരങ്ങളില്‍ അപായ സൈറണ്‍ മുഴങ്ങുന്നു

ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.

ധരംശാലയിലെ ഐപിഎല്‍ മത്സരം റദ്ദാക്കി, സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ ഓഫ് ചെയ്തു.

പ്രത്യാക്രമണത്തിന് ഇന്ത്യ, ജമ്മുവില്‍ നിന്ന് യുദ്ധ വിമാനങ്ങള്‍ പറന്നുയര്‍ന്നു

പാകിസ്ഥാന്റെ F16, JF17 യുദ്ധ വിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടു

രാജസ്ഥാനിലും പാകിസ്ഥാന്റെ ആക്രമണം

ഉദ്ധംപൂര്‍ നഗരത്തെ ലക്ഷ്യമിട്ടും പാക് ഡ്രോണുകളെത്തി.

ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് സേനയുടെ നിര്‍ദേശം, എല്ലാ ലൈറ്റുകളും കെടുത്തണമെന്നും ജനങ്ങളോട് സേന.

പാക് യുദ്ധ വിമാനം ഇന്ത്യ വെടിവെച്ചിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍.

ശക്തമായ പ്രതിരോധം തീര്‍ത്ത് ഇന്ത്യന്‍ സേന

ജമ്മുവിലും പഞ്ചാബ് അതിര്‍ത്തിയും സമ്പൂര്‍ണ ബ്ലാക് ഔട്ട്.

ജമ്മു മേഖലയില്‍ പാകിസ്ഥാന്റെ കനത്ത വെടിവയ്പ്പ്.

പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് ജമ്മു കാശ്മീരും പഞ്ചാബും.

പാകിസ്ഥാന്റെ ആക്രമണം ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട്.

50ല്‍പ്പരം പാക് ഡ്രോണുകളും എട്ട് മിസൈലുകളും ഇന്ത്യ തകര്‍ത്തു.

ജമ്മുവിലെ അതിര്‍ത്തി മേഖലകളില്‍ വ്യാപക ഷെല്‍ ആക്രമണം.

പാകിസ്ഥാന്‍ ഉപയോഗിച്ചത് സ്വാം ഡ്രോണുകളെന്ന് സേന.