ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

Friday 09 May 2025 1:24 AM IST

പാറശാല: ഉദിയൻകുളങ്ങരയിലെ ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പാറശാല പൊലീസ് പിടികൂടി. ഏപ്രിൽ 12നാണ് സംഭവം. മുൻവൈരാഗ്യത്തിന്റെ പേരിൽ ഓട്ടം പോകാനെന്ന വ്യാജേന ഓട്ടോയിൽ കയറിയ പ്രതി ധനുവച്ചപുരം റെയിൽവേസ്റ്റേഷൻ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കമ്പിപ്പാരകൊണ്ട് ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഇവിടെനിന്ന് രക്ഷപെട്ട പ്രതി നാഗർകോവിലിലെത്തി ഫോണും കാറും ഉപേക്ഷിച്ച ശേഷം വ്യാജപ്പേരിൽ ആശ്രമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതി ആശ്രമത്തിലുണ്ടെന്ന രഹസ്യവിവരത്തിൽ ഭക്തരുടെ വേഷത്തിലെത്തിയ പൊലീസുകാർ സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. പാറശാല എസ്.എച്ച്.ഒ സജി എസ്.എസിന്റെ നേതൃത്വത്തിൽ എസ്.ഐ ദീപു.എസ്.എസ്, എസ്.സി.പി.ഒമാരായ അജേഷ്,ഷാജൻ, സി.പി.ഒ രഞ്ജിത് പി.രാജ് എന്നിവരടങ്ങുന്ന പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.