അദ്ധ്യാപകർ മനുഷ്യച്ചങ്ങല തീർത്തു
Friday 09 May 2025 1:31 AM IST
തിരുവനന്തപുരം: അവധിക്കാല അദ്ധ്യാപക പരിശീലനത്തിന്റെ ഭാഗമായി സംസ്ഥാനതല ഇംഗ്ലീഷ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പെയിന്റെ ഭാഗമായി നെയ്യാർ ഡാം ജംഗ്ഷനിൽ മനുഷ്യച്ചങ്ങല തീർത്തു.130ഓളം അദ്ധ്യാപകർ പങ്കെടുത്തു.കാട്ടാക്കട എക്സൈസ് സബ്ഇൻസ്പെക്ടർ സി.ശിശുപാലൻ ഉദ്ഘാടനം ചെയ്ത്,ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സംസ്ഥാന വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ റിസർച്ച് ഓഫീസർ ഷീജ പ്രമോദ്,പരിശീലകരായിട്ടുള്ള ഹരിദാസ്,ദീപക് കുമാർ,സാം ജോൺ എന്നിവർ പങ്കെടുത്തു.