പ്രിൻസ് ആന്റ് ഫാമിലി
ദിലീപ് നായകനായി നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആന്റ് ഫാമിലി തിയേറ്ററിൽ. ദിലീപിന്റെ 150-ാമത് ചിത്രമാണ്. ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജുപിള്ള, ജോണി ആന്റണി, അശ്വിൻ ജോസ്, പാർവതി രാജൻ ശങ്കരാടി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. രചന ഷാരിസ് മുഹമ്മദ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം.
പടക്കളം സുരാജ് വെഞ്ഞാറമൂട് , ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം തിയേറ്ററിൽ. സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഫൈഡ്രേ ഫിലിം ഹൗസിന്റെയും 29 സെപ്തംബർ വർക്സിന്റെയും ബാനറിൽ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവും ചേർന്നാണ് നിർമ്മാണം.