ലഹരി വിരുദ്ധ മാജിക്ക്
Friday 09 May 2025 1:36 AM IST
തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ സമ്മർ സ്കൂളിനോടനുബന്ധിച്ച് ചിറയിൻകീഴ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ.രാജേഷും മകൾ കെ.എസ്.അഞ്ജലിരാജും ചേർന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ മാജിക് കുട്ടികൾക്ക് കൗതുകമായി. മദ്യപാനിക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളും ലഹരി വിതയ്ക്കുന്ന വിപത്തും കൗതുകപൂർവം അവതരിപ്പിച്ചു.സീനിയർ ലൈബ്രേറിയൻ ആശ ഷാനി റുക്സാന, അഭിലാഷ് എം.ടി , ബിജു തുറയിൽക്കുന്ന്, ജസ്ന എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ 300ഓളം പേർ പങ്കെടുത്തു.