40 കിലോ കഞ്ചാവ് പിടികൂടി
Friday 09 May 2025 1:09 AM IST
നാഗർകോവിൽ: കന്യാകുമാരിയിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് രണ്ട് സ്യൂട്ട്‌കേസുകളിലായി സൂക്ഷിച്ച 40 കിലോ കഞ്ചാവ് പിടികൂടി. വിവേക് എക്സ്‌പ്രസ് ട്രെയിനിൽ നടന്ന പൊലീസ് പരിശോധനയിൽ കണ്ടെത്തിയ സ്യൂട്‌കേസുകൾ തുറന്നുപരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.