30 കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ

Friday 09 May 2025 1:11 AM IST

നാഗർകോവിൽ: കന്യാകുമാരിയിൽ വാടക വീട്ടിൽ നിന്ന് 30 കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ അഞ്ചുപേരെ പ്രത്യേക സംഘം പിടികൂടി. തിരുനെൽവേലി സ്വദേശികളായ വിഘ്‌നേഷ് (22),കാർത്തികേയൻ (23), ചെന്നൈ സ്വദേശിമനോജ്‌ കുമാർ (23),കളക്കാട് സ്വദേശി മഹേന്ദ്രൻ (19) എന്നിവരാണ് പിടിയിലായത്. കന്യാകുമാരിയിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നെന്ന ജില്ലാ പൊലീസ് മേധാവി സ്റ്റാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.