വി.എച്ച്.പി മാതൃശക്തി വർഗ് ഇന്ന് തുടക്കം

Saturday 10 May 2025 1:27 AM IST

മാവേലിക്കര: വിശ്വഹിന്ദു പരിഷത്തിന്റെ മാതൃശക്തി വർഗ്ഗ് ഇന്ന് മാവേലിക്കര വിദ്യാധി രാജാ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക സ്കൂളിൽ ആരംഭിക്കും.മാതൃശക്തി ബാലസംസ്ക്കാര കേന്ദ്ര ദേശീയപ്രമുഖ കിശോരിതായി ഉദ്ഘാടനം ചെയ്യും. മാതൃശക്തി ദക്ഷിണ ക്ഷേത്രീയ പ്രമുഖ സി.ബിന്ദു,സംസ്ഥാനപ്രമുഖ മിനിഹരികുമാർ എന്നിവർ പങ്കെടുക്കും.ഇരുനോറോളം പ്രതിനിധികൾ നാലു ദിവസം നീണ്ടുനിൽക്കുന്ന വർഗിൽ പങ്കെടുക്കും.വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറൽ മിലിന്ദ് പരാന്ദേ,സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അനിൽ വിളയിൽ,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.ആർ.രാജശേഖരൻഎന്നിവർപങ്കെടുക്കുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ വിനോദ് ഉമ്പർനാട് അറിയിച്ചു.