പാർക്കിംഗ് ഫീസ്: വ്യാപക പരാതി

Friday 09 May 2025 2:27 AM IST

അമ്പലപ്പുഴ: മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്താതെ പാർക്കിംഗ് ഫീസ് വാങ്ങുന്നതിനെതിരെ വ്യാപകപരാതി.അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിലാണ് യാതൊരു സൗകര്യങ്ങളും ഏർപ്പെടുത്താതെ വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ഈടാക്കുന്നത്. 20ടൂ വീലറുകൾ വീതം പാർക്കുചെയ്യാവുന്ന 2 ഷെഡുകൾ മാത്രമാണ് ഇവിടെയുള്ളത്.ബാക്കി വാഹനങ്ങളെല്ലാം വെയിലും മഴയുമേറ്റ് പുറത്ത് പാർക്കു ചെയ്യേണ്ട ഗതികേടിലാണ്.പക്ഷികളുടെ കാഷ്ടം തുടച്ചു മാറ്റി വേണം വാഹനങ്ങൾ തിരികെ എടുക്കാൻ.ടൂ വീലറുകൾക്ക് 20 രൂപയും,കാറുകൾക്ക് 50 രൂപയുമാണ് പാർക്കിംഗ് ഫീസ്.ഹെൽമറ്റ് മോഷണവും,പെട്രോൾ മോഷണവും പതിവാണെന്നും പരാതിയുണ്ട്.