നീന്തൽ പരിശീലനം

Friday 09 May 2025 2:27 AM IST

ആലപ്പുഴ: ജില്ല വനിതശിശു വികസന ഓഫീസുംഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ് ഫോർ എം പവർമെൻറ് ഒഫ് വിമനുംജില്ല സ്പോർട്ട്സ് കൗൺസിലും സംയുക്തമായി ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്കായി 20 ദിവസത്തെ നീന്തൽ പരിശീലനപരിപാടി ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ശിശു വികസന പദ്ധതി ഓഫീസർ സുജ ദേവി, സങ്കൽപ്പ് ഹബ് ഫോർ എംപവർമെന്റ് ഒഫ് വിമൺ കോർഡിനേറ്റർ സിജോയ് തോമസ്,സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.ജയമോഹൻഎന്നിവർസംസാരിച്ചു.