ലഹരി വിരുദ്ധ സമ്മേളനം

Friday 09 May 2025 2:27 AM IST

മാന്നാർ : കുന്നത്തൂർ ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കുന്നത്തൂർ കിഴക്കേവഴി കുന്നത്തൂരമ്മ സേവാസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉത്സവ എതിരേൽപ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ സമ്മേളനം നടന്നു. കുട്ടമ്പേരൂർ ശ്രീ കാർത്തിയായനി ദേവി ക്ഷേത്രത്തിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സജു തോമസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് നിർവഹിച്ചു. സേവാസമിതി ഭാരവാഹികളായ സെക്രട്ടറി അജിത് കുമാർ, പ്രസിഡന്റ് സതീഷ്, മുൻ ബ്ലോക്ക് മെമ്പർ ആശാ മനോജ് എന്നിവർ പങ്കെടുത്തു.