എം.എസ്.എസ്  ജന്മദിനസമ്മേളനം

Friday 09 May 2025 1:34 AM IST

ആലപ്പുഴ : രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ശത്രുരാജ്യത്തെ ശത്രുപക്ഷത്ത് കാണണമെന്ന് എം.എസ്.എസ് സംസ്ഥാന സെക്രട്ടറി എ.ഹബീബ് പറഞ്ഞു. എം.എസ്.എസ് ജന്മദിന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലഹരി വിരുദ്ധ പ്രവർത്തനം എക്സൈസ് വകുപ്പിൽ നിന്ന് മാറ്റി ആരോഗ്യ വകുപ്പിന് ചുമതല നൽകണം.രാസലഹരിക്കെതിരെയുള്ള ബോധവത്ക്കരണം പഠ്യപദ്ധതിയിൽപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ സെക്രട്ടറി സെലിം രാജ് ചെല്ലി കൊടുത്തു.സാദിക്ക് മാക്കിയിൽ,എ.മുഹമ്മദ്.യാസർ, റഹുമത്തുള്ള മൗലവി,സിറാജുദ്ദീൻ മുസിലിയാർ,അമീർ എന്നിവർ സംസാരിച്ചു.