ട്യൂഷൻ ടീച്ചർമാരെ നിയമിക്കുന്നു
Friday 09 May 2025 2:35 AM IST
ആലപ്പുഴ:കരുമാടിയിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ പെൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂഷൻ നൽകുന്നതിന് അദ്ധ്യാപകരെ നിയമിക്കുന്നു.ഹൈസ്‌കൂളിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രിഎന്നീ വിഷയങ്ങൾക്ക് ആറു പേരെ ആവശ്യമുണ്ട്. ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം,ബി.എഡ് ആണ് യോഗ്യത. പ്രൈമറി തലത്തിൽ മൂന്ന് ഒഴിവുകളുണ്ട്. പ്ലസ്ടു അല്ലെങ്കിൽ ടി.ടി.സി,ബി.എഡ് യോഗ്യതയുള്ളവർ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം 22 ന് രാവിലെ 10ന് അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 854763005