പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു
Friday 09 May 2025 1:41 AM IST
അമ്പലപ്പുഴ: സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. റോഡും തകർച്ചാഭീഷണിയിൽ.അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കച്ചേരി മുക്കിന് 200 മീറ്റർ കിഴക്കുഭാഗത്തായാണ് ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. തകഴി മുതൽ കരുമാടി വരെ ഒരു വർഷം മുമ്പ് സ്ഥിരമായി പൈപ്പ് പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടിരുന്നു. പിന്നീട് പുതിയ പൈപ്പ് സ്ഥാപിച്ചതോടെയാണ് പ്രശ്നം അവസാനിച്ചത്. ഇപ്പോൾ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പൊട്ടൽ വലുതായി റോഡ് തകരാൻ സാദ്ധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.