അമ്പലമുക്ക്- കുറവൻകോണം റോഡിൽ ഗതാഗത തടസം
Friday 09 May 2025 1:14 AM IST
തിരുവനന്തപുരം: അമ്പലമുക്ക്- കുറവൻകോണം റോഡിൽ 15 ദിവസത്തേക്ക് ഗതാഗത തടസം നേരിടുമെന്ന് വാട്ടർ അതോറിട്ടി. മാർക്കറ്റ് ജംഗ്ഷനിൽ ചുടുകൽ നിർമ്മിതമായ മാൻഹോൾ പുതുക്കിപ്പണിയുന്നതിന്റെ പശ്ചാത്തലത്തിലാണ് തടസമുണ്ടാവുക. 23 വരെയാണ് നിർമ്മാണം നിശ്ചയിച്ചിരിക്കുന്നതെന്നും വാഹനയാത്രക്കാർ ഇതര മാർഗം സ്വീകരിക്കണമെന്നും അസി.എൻജിനിയർ അറിയിച്ചു.