മീഡിയ അക്കാഡമി പി.ജി. ഡിപ്ലോമ കോഴ്സുകൾ
Friday 09 May 2025 12:26 AM IST
കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ,ടെലിവിഷൻ ജേർണലിസം,പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് എന്നീ കോഴ്‌സുകൾക്ക് 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. മേയ് 31ന് ൽ 28 വയസ് കവിയരുത്. വിവരങ്ങൾക്ക്: www.keralamediaacademy.org