പാക് ആക്രമണത്തിന് പിന്നാലെ ഡൽഹിയിൽ അടിയന്തര നീക്കങ്ങൾ

Friday 09 May 2025 4:44 AM IST

ന്യൂഡൽഹി : അതിർത്തി മേഖലകളിലെ പാക് ആക്രമണത്തിന് പിന്നാലെ ഡൽഹിയിൽ അടിയന്തര നീക്കങ്ങളാണുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ കാര്യങ്ങൾ വിശദീകരിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, മൂന്ന് സേനാ മേധാവികൾ എന്നിവരുമായി ആശയവിനിമയം നടത്തി. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രി ഉൾപ്പെടെ കേന്ദ്രമന്ത്രിമാരും രാത്രി പൂർണമായും ഉണർന്നിരുന്ന് സ്ഥിതിഗതികൾ വിലയിരുത്തി.