എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Friday 09 May 2025 1:45 AM IST

ശംഖുംമുഖം: എം.ഡി.എം.എയുമായി യുവാവിനെ വലിയതുറ പൊലീസ് പിടികൂടി. വള്ളക്കടവ് പുത്തൻപാലം ടി.സി 35/786ൽ നഹാസ് (33) ആണ് പിടിയിലായത്. കൊച്ചുവേളി ഭാഗത്ത് ഇയാൾ ലഹരി വസ്തുക്കൾ സ്ഥിരമായി വില്പന നടത്തിയിരുന്നതായി ഡാൻസാഫിന് വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 22.26ഗ്രാം എം.ഡി.എം.എയുമായി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.