ആയിരം പേരെ നിക്ഷേപകരാക്കി കരുവന്നൂർ ബാങ്ക്
Friday 09 May 2025 12:29 AM IST
ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ ആയിരം പേരെ നിക്ഷേപകരാക്കുന്ന പദ്ധതിയുടെ ഭാഗമായി 1164 പേർ കരുവന്നൂർ ബാങ്കിൽ നിക്ഷേപം നടത്തി. ഒരു കോടിയാണ് സമാഹരിക്കാനായത്. യജ്ഞത്തിൽ മികച്ച മാതൃക കാഴ്ച്ചവച്ച ജീവനക്കാർക്കുള്ള അവാർഡ് ദാന ചടങ്ങും മോട്ടിവേഷൻ ട്രെയ്‌നിംഗും സംഘടിപ്പിച്ചു. മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കൺവീനർ ആർ.എൽ.ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസലിംഗ് വിദഗ്ദ്ധൻ ഡോ.ജോബി ജോണൽ മോട്ടിവേഷൻ ട്രെയ്‌നിംഗ് നടത്തി. അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ കെ.ജെ.ജോൺസൻ, കെ.കെ.വൽസലൻ, കെ.ആർ.രാജേഷ്, ഇ.എസ്.ശ്രീകല, ഐ.ആർ.ബൈജു, കെ.പി.ബിന്ദു, വി.എച്ച്.ഹിത എന്നിവർ സംസാരിച്ചു.