ഡൽഹിയിൽ നിർണായക ചർച്ചകൾ; അടിയന്തര യോഗം

Friday 09 May 2025 1:30 AM IST

ന്യൂഡൽഹി: സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്റി രാജ്നാഥ് സിംഗ്. സംയുക്ത സൈനിക മേധാവിയേയും സൈനിക മേധാവികളെയും വിളിപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ട് നിലവിലെ സാഹചര്യം വിശദീകരിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ജമ്മു വിമാനത്താവളത്തിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നു.രജൗരിയിൽ ചാവേർ ആക്രമണമുണ്ടായി. അതിർത്തിയിൽ പാകിസ്ഥാന്റെ കനത്ത ഡ്രോൺ ആക്രമണത്തിൽ ആളപായമില്ലെന്ന് സർക്കാർ അറിയിച്ചു.

 ജീ​വ​ന​ക്കാ​രു​ടെ​ ​അ​വ​ധി​ക​ൾ​ ​റ​ദ്ദാ​ക്കി

പാ​ക്-​ ​ഇ​ന്ത്യ​ൻ​ ​അ​തി​ർ​ത്തി​യി​ൽ​ ​ന​ട​ത്തു​ന്ന​ ​ആ​ക്ര​മ​ണ​ത്തി​ന് ​പി​ന്നാ​ലെ​ ​ഏ​ത് ​സാ​ഹ​ച​ര്യ​വും​ ​നേ​രി​ടാ​ൻ​ ​ത​യ്യാ​റാ​വാ​ൻ​ ​ഡ​ൽ​ഹി​യി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​നി​ർ​ദ്ദേ​ശം.​ ​പാ​ക് ​ആ​ക്ര​മ​ണം​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​എ​ല്ലാ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ടും​ ​നി​ർ​ബ​ന്ധ​മാ​യും​ ​ജോ​ലി​ക്കെ​ത്താ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​ഏ​ത് ​സാ​ഹ​ച​ര്യ​ത്തെ​യും​ ​നേ​രി​ടാ​ൻ​ ​സ​ജ്ജ​മാ​ക​ണ​മെ​ന്നാ​ണ് ​അ​റി​യി​പ്പ്.