കോയമ്പത്തൂരിലെ അവിനാശലിംഗം യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കാം

Friday 09 May 2025 12:33 AM IST

കോയമ്പത്തൂരിലെ അവിനാശലിംഗം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോം സയൻസ് ആൻഡ് ഹയർ എജുക്കേഷൻ ഫോർ വിമെൻ ബിരുദ,ബിരുദാനന്തര,ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഒഫ് ഹോം സയൻസ്,ഫിസിക്കൽ ആൻഡ് കംമ്പ്യൂറ്റേഷണൽ സയൻസസ്,ബയോ സയൻസസ്,ആർട്സ് ആൻഡ് സോഷ്യൽ സയൻസസ്,കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ്,എൻജിനിയറിംഗ്,അലൈഡ് ആൻഡ് ഹെൽത്ത് കെയർ സയൻസിന്റെ കീഴിലാണ് വിവിധ കോഴ്സുകൾ പെൺകുട്ടികൾക്കായി ഓഫർ ചെയ്യുന്നത്. ബി.എസ്‌സി ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ,ഫുഡ് സർവീസ് മാനേജ്മെന്റ് ആൻഡ് ഡയറ്റെറ്റിക്സ് തുടങ്ങി നിരവധി പ്രോഗ്രാമുകൾ സ്കൂൾ ഒഫ് ഹോം സയൻസ് ഓഫർ ചെയ്യുന്നു. എം.എസ്‌സി, ഡോക്ടറൽ പ്രോഗ്രാമുകളുമുണ്ട്. അപേക്ഷ ഫീസ് ഓൺലൈനായി അടച്ചാൽ അപേക്ഷ ഫോറം ലഭിക്കും. www.avinuty.ac.in മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ആർക്കിടെക്ച്ചർ

പ്രവേശനം

തിരുവനന്തപുരത്തെ കോളേജ് ഒഫ് ആർക്കിടെക്ച്ചറിൽ നാല് വർഷത്തെ ബാച്ചലർ ഒഫ് മാനേജ്മെന്റ്,ബാച്ചലർ ഒഫ് ഡിസൈൻ,അഞ്ചു വർഷത്തെ ബാച്ചലർ ഒഫ് ആർക്കിടെക്ച്ചർ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രോഡക്റ്റ് ഡിസൈൻ,ഇന്റീരിയർ ഡിസൈൻ,ഫർണിച്ചർ ഡിസൈൻ,കമ്മ്യൂണിക്കേഷൻ ഡിസൈൻ എന്നിവയിൽ ഡിസൈൻ പ്രോഗ്രാമുകളുണ്ട്. www.cat.edu.in

എം.ബി.എ

@ സി.ഇ.ടി

തിരുവനന്തപുരത്തെ കോളേജ് ഒഫ് എൻജിനിയറിംഗിൽ എം.ബി.എ ഫുൾടൈം,ഈവെനിംഗ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. CAT/CMAT/KMAT സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ 15നുള്ളിൽ സമർപ്പിക്കണം. www.mba.cet.ac.in.

ശാർദ യൂണി.

പ്രവേശനം

ശാർദ യൂണിവേഴ്സിറ്റിയിൽ പ്രൊഫഷണൽ കോഴ്സുകളടക്കമുള്ള വിവിധ ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. അക്കാഡെമിയ ഇൻഡസ്ട്രി സഹകരണത്തിൽ മുന്നിട്ടു നിൽക്കുന്ന യൂണിവേഴ്സിറ്റിയിൽ മികച്ച ക്യാമ്പസ് പ്ലേസ്‌മെന്റുണ്ട്. നിരവധി നൂതന ബിരുദ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. www.sharda.ac.in

ശ്രീ മാതവൈഷ്‌ണോ ദേവി യൂണി.

ജമ്മു കാശ്മീരിലെ ശ്രീ മാതവൈഷ്‌ണോ ദേവി യൂണിവേഴ്സിറ്റിയിൽ ബി.ടെക്,ബി.ആർക്ക്,ബി ഡിസൈൻ,ബി.എസ്‌സി, ബി.എ,ബിരുദാനന്തര,എം.ബി.എ ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. www.smvdu.ac.in.