യുദ്ധവിമാനം നഷ്ടപ്പെട്ടത് സ്ഥിരീകരിച്ച് പാകിസ്ഥാൻ

Friday 09 May 2025 1:32 AM IST

ഇസ്ലാമാബാദ്: ഇന്ത്യയെ ആക്രമിക്കാൻ ജമ്മുവിലേക്കയച്ച യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ. തങ്ങളുടെ രണ്ട് ജെ.എഫ് 17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവച്ചിട്ടതെന്ന് പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാന്റെ ഡയറക്ടർ ജനറൽ ഒഫ് ഇന്റർ സർവീസ് പബ്ലിക് റിലേഷനാണ് യുദ്ധവിമാനം നഷ്ടപ്പെട്ടകാര്യം അറിയിച്ചത്. പാകിസ്ഥാന്റെ ഈസ്റ്റേൺ കമാൻഡ് മേഖലയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ കനത്ത നാശമുണ്ടായെന്ന് പാക് ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജമ്മുവിലെ സത്വരി, സാംബ, ആർ.എസ്. പുര, അർണിയ സെക്ടറുകളിലെ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു ഇന്നലെ രാത്രിയിലെ പാക് ഡ്രോൺ മിസൈൽ ആക്രമണങ്ങൾ. ഇതിനുപകരമായി ഇന്ത്യൻ വിമാനങ്ങൾ ലാഹോറിലെയും ഇസ്ളാമാബാദിലെയും സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ അവാക്സ് വിമാനം മിസൈൽ ആക്രമണത്തിൽ തകർന്നെന്നും റിപ്പോർട്ടുണ്ട്.

 ചാവേർ ആക്രമണവും?

ജമ്മു കാശ്മീരിലെ രജൗരിയിലും പഞ്ചാബിലെ പത്താൻകോട്ടിലും സൈനിക കേന്ദ്രങ്ങൾക്ക് സമീപം ഭീകരർ ചാവേറാക്രമണം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നു. ഭീകരരെ ഉപയോഗിച്ച് പാകിസ്ഥാൻ ചാവേർ ആക്രമണത്തിന് ശ്രമിച്ചേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

 അ​തി​ർ​ത്തി​യി​ൽ​ ​ചൈ​നീ​സ് നി​ർ​മ്മി​ത​ ​ഡ്രോൺ

​ഇ​ന്ത്യ​-​ ​ബം​ഗ്ലാ​ദേ​ശ് ​അ​തി​ർ​ത്തി​യി​ൽ​ ​ചൈ​നീ​സ് ​നി​ർ​മ്മി​ത​ ​ഡ്രോ​ൺ​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​ചാ​ർ​ബ​സാ​ർ​ ​ഏ​രി​യ​യി​ലാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​അ​സാ​മി​ലെ​ ​കു​ഷ്യാ​രാ​ ​ന​ദി​ക്ക​ര​യി​ൽ​ ​നി​ന്ന് 50​ ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​വീ​ടി​ന്റെ​ ​മു​ക​ളി​ലാ​ണ് ​ഡ്രോ​ൺ​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ക​റു​ത്ത​ ​നി​റം.​ ​ഡ്രോ​ണി​ൽ​ ​'​മെ​യ്ഡ് ​ഇ​ൻ​ ​ചൈ​ന​'​ ​എ​ന്ന് ​എ​ഴു​തി​യി​ട്ടു​ണ്ടെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​ഇ​ന്ത്യ​-​ ​പാ​ക് ​സം​ഘ​ർ​ഷം​ ​വ​ഷ​ളാ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ബം​ഗ്ലാ​ദേ​ശു​മാ​യി​ ​അ​തി​ർ​ത്തി​ ​പ​ങ്കി​ടു​ന്ന​ ​സ്ഥ​ല​ത്തു​നി​ന്നും​ ​ചൈ​നീ​സ് ​നി​ർ​മ്മി​ത​ ​ഡ്രോ​ൺ​ ​ക​ണ്ടെ​ടു​ത്ത​ത് ​ഗൗ​ര​വ​മാ​യാ​ണ് ​കാ​ണു​ന്ന​ത്.