ഉടൻ ലാഹോർ വിടൂ: യു.എസ് മുന്നറിയിപ്പ്
Friday 09 May 2025 1:35 AM IST
ഇസ്ലാമാബാദ് : ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ ജീവനക്കാർക്കും പൗരന്മാർക്കും മുന്നറിയിപ്പ് നൽകി ലാഹോറിലെ യു.എസ് കോൺസുലേറ്റ്. ലാഹോറിൽ തുടരെ സ്ഫോടനങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. യു.എസ് പൗരന്മാർ ഉടൻ ലാഹോർ വിടണമെന്നും അല്ലെങ്കിൽ അടിയന്തരമായി സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറണമെന്നും കോൺസുലേറ്റ് അറിയിച്ചു. ലാഹോറിൽ ഡ്രോൺ ആക്രമണമുണ്ടായെന്ന റിപ്പോർട്ടിനെ പറ്റി കോൺസുലേറ്റ് പ്രസ്താവനയിൽ പരാമർശിച്ചെങ്കിലും ആക്രമണത്തിന്റെ ഉറവിടത്തെ സംബന്ധിച്ചോ ലക്ഷ്യത്തെ പറ്റിയോ പ്രതികരിച്ചിട്ടില്ല.