അമലയിൽ ന്യൂക്ലിയർ മെഡിസിൻ തെറാപ്പി വാർഡ്

Friday 09 May 2025 12:36 AM IST

തൃശൂർ: അമലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ന്യൂക്ലിയർ മെഡിസിൻ തെറാപ്പി വാർഡിന്റെയും റേഡിയോ അയഡിൻ തെറാപ്പി മറ്റ് അനുബന്ധ ചികിത്സാ സംവിധാനങ്ങളുടെയും ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. രാജ്യത്തെ തന്നെ ഏറ്റവും ആധുനികമായ സ്‌പെക്ട് സി.ടി., പെറ്റ് സി.ടി എന്നിവയാണ് അമലയിൽ സ്ഥാപിച്ചത്. ദേവമാതാ എഡ്യുക്കേഷൻ കൗൺസിലർ ഫാ. ഡോ. സന്തോഷ് മുണ്ടന്മാണി, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ജയ്‌സൺ മുണ്ടന്മാണി, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ന്യൂക്ലിയർ മെഡിസിൻ മേധാവി ഡോ. സിബു ബേബി, കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. റോണി ജോർജ് എന്നിവർ പ്രസംഗിച്ചു.