വാദ്യോപകരണ വിതരണം
Friday 09 May 2025 12:38 AM IST
തൃശൂർ: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്ന് 10.70 ലക്ഷം രൂപ ചെലവഴിച്ച് പട്ടികജാതി കലാവാദ്യ സംഘങ്ങൾക്കുള്ള വാദ്യോപകരണ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ലത ചന്ദ്രൻ, മഞ്ജുള അരുണൻ, പി.കെ.ഡേവിസ് മാസ്റ്റർ, വി.എൻ. സുർജിത്, ലിനി ഷാജി, പി.സാബിറ, കെ. സന്ധ്യ, അനുരാധ തുടങ്ങിയവർ പങ്കെടുത്തു. ഒരുമ കലാവേദി ചാലക്കുടി, കരിന്തലക്കൂട്ടം മാള, വാദ്യകലാസമിതി വടക്കേക്കാട്, പുഞ്ചമക്കൾ കലാസമിതി, വാദ്യകല കേന്ദ്രം പുല്ലൂർ, വനിത കലാവാദ്യ സംഘങ്ങളായ താളം വാദ്യമേളം, മുക്കണ്ണി കലാസമിതി തുടങ്ങിയ സംഘങ്ങൾക്കാണ് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്.