എൽ.എൽ.ബി പ്രവേശനം

Friday 09 May 2025 12:38 AM IST

തിരുവനന്തപുരം: കോഴിക്കോട് ലാ കോളേജിൽ പഞ്ചവത്സര ബി.ബി.എ.എൽ.എൽ.ബി (ഓണേഴ്സ്),ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി ഡിഗ്രി) എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പഠനം നിറുത്തിയവർക്ക് പുനഃപ്രവേശനത്തിനും തൃശൂർ ഗവ. ലാ കോളേജിൽ പഠിക്കുന്നവർക്ക് കോളേജ് മാറ്റത്തിനും 21ന് 3 വരെ അപേക്ഷിക്കാം. അപേക്ഷാഫോമും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയിൽ നിന്ന് ലഭിക്കും. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ച ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കൂ.