കേരള സർവകലാശാല
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ) സി.എസ്.എസ് സ്ട്രീമിൽ,എം.ബി.എ ജനറൽ (ഈവനിംഗ്-റെഗുലർ),(202527 ബാച്ച്) പ്രവേശനത്തിനുള്ള വിഞ്ജാപനത്തിലെ തീയതികളിൽ മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (പി.ജി.സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് ദ്വിവത്സര പ്രോഗ്രാം (2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും 2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി നവംബർ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ (സി.ബി.സി.എസ് പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ,2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷയുടെ ബി.എ വയലിൻ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 12,13,14 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.