മാർബിൾ ആൻഡ് ടൈൽസ് വർക്കേഴ്‌സ് അസോ. സംസ്ഥാന സമ്മേളനം
Friday 09 May 2025 12:39 AM IST
തൃശൂർ: ആൾ കേരള മാർബിൾ ആൻഡ് ടൈൽസ് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് നാളെ വിവേകോദയം ബോയ്‌സ് എച്ച്.എസ്.എസിൽ തുടക്കം. രാവിലെ 11 ന് എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും. ആൾ കേരള മാർബിൾ ആൻഡ് ടൈൽസ് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എൻ. സുരേഷ് അദ്ധ്യക്ഷനാകും. 11ന് രാവിലെ പത്തിന് തെക്കെ ഗോപുരനടയിൽ നിന്ന് സമ്മേളന വേദിയിലേക്കു പ്രകടനം നടത്തും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം എച്ച്.എം.എസ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം സി.പി. ജോൺ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ഷാജി വടകര, യു. രതീഷ്, എ.ആർ. രഞ്ജിത്ത് എന്നിവർ പറഞ്ഞു.