അംബേദ്ക്കറൈറ്റ്‌സ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് അസോ. സംസ്ഥാന സമ്മേളനം നാളെ
Friday 09 May 2025 12:40 AM IST
തൃശൂർ: അംബേദ്ക്കറൈറ്റ്‌സ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രഥമ സംസ്ഥാന സമ്മേളനത്തിന് നാളെ ജവഹർ ബാലഭവനിൽ തുടക്കം. രാവിലെ പത്തിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രാജേഷ് ഓൾനടിയൻ അദ്ധ്യക്ഷനാകും. കലാകായിക, തൊഴിൽ മേഖലകളിൽ മികവ് തെളിയിച്ചവരെ ഐ.എം. വിജയൻ ആദരിക്കും. 2ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യും. വൈകിട്ട് കലാപരിപാടികളും നടക്കും. 11ന് രാവിലെ ഒമ്പതിന് പ്രമേയാവതരണം, തുടർന്ന് സംഘടനാ തിരഞ്ഞെടുപ്പ്, പുതിയ ഭാരവാഹികളുടെ സ്ഥാനമേൽക്കൽ എന്നിവ നടക്കുമെന്ന് ഭാരവാഹികളായ പി.കെ. കൊച്ചുരാമൻ, വി. കണ്ണൻ, പി.കെ. സാജൻ എന്നിവർ പറഞ്ഞു.