ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ച് ജഡ്‌ജി

Friday 09 May 2025 1:47 AM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ച് സുപ്രീംകോടതി ജഡ്‌ജി സൂര്യകാന്ത്. അതിർത്തിയും കടന്ന് ഭീകര പരിശീലന കേന്ദ്രങ്ങൾ തിരഞ്ഞുപിടിച്ച് നശിപ്പിച്ച ഇന്ത്യൻ സേനയെ കുറിച്ച് അഭിമാനമുണ്ട്. ഡൽഹിയിൽ പുസ്‌ത പ്രകാശന ചടങ്ങിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജഡ്‌ജി സൂര്യകാന്ത്. ഭീകരത വ്യവസായമായി മാറ്റിയവർക്ക് ശക്തമായ സന്ദേശമാണ് രാജ്യം നൽകിയിരിക്കുന്നതെന്ന് മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. ധീര തീരുമാനമെടുത്ത കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നു. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സൗരഭ് ബാനർജിയും സേനയെ വാഴ്‌ത്തി.