പാക് സിനിമകളും വെബ് സീരീസുകളും നീക്കും

Friday 09 May 2025 1:00 AM IST

ന്യൂഡൽഹി : പാക് സിനിമകൾ, വെബ് സീരീസുകൾ, പാട്ടുകൾ, പോഡ്കാസ്റ്റുകൾ എന്നിവ നീക്കാൻ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം. അടിയന്തര സ്വഭാവത്തോടെ ഒഴിവാക്കണം. രാജ്യ സുരക്ഷയുടെ താത്പര്യം മുൻനിർത്തിയാണ് നടപടിയെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.

ശേഖരിച്ചു വയ്‌ക്കണം

അവശ്യസാധനങ്ങൾ ശേഖരിച്ചു സൂക്ഷിക്കണമെന്നും, ലഭ്യത ഉറപ്പാക്കണമെന്നും അതിർത്തി സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്ഥാനോടും, നേപ്പാളിനോടും അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം.