മദ്ധ്യസ്ഥതയ്‌ക്ക് തയ്യാറെന്ന് ട്രംപ്
Friday 09 May 2025 1:02 AM IST
വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും പരസ്പരം ആക്രമിക്കുന്നത് നിറുത്തണമെന്ന് ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാൻ മദ്ധ്യസ്ഥതയ്‌ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
'സാഹചര്യം ഭയാനകമാണ്. എനിക്ക് ഇരു രാജ്യങ്ങളുമായും നല്ല ബന്ധമുണ്ട്. രണ്ടു പേരെയും നന്നായി അറിയാം. അവർ അത് പരിഹരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു- മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ വഴി ഇന്ത്യ തിരിച്ചടി നൽകിയതോടെ പകരത്തിന് പകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.