കർണാടകയിൽ സൈനികർക്കായി പ്രത്യേക പൂജ
Friday 09 May 2025 1:03 AM IST
ബംഗളൂരു: രാജ്യത്തെ സൈനികർക്കായി കർണാടകയിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനയും പൂജകളും വഴിപാടുകളും നടത്തി. ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ദേവസ്വം വകുപ്പിനുകീഴിലുള്ള 34,000ത്തോളം ക്ഷേത്രങ്ങളിലായിരുന്നു പൂജ. സൈനികരുടെ ക്ഷേമത്തിനായി 'സങ്കൽപ്പ പൂജ'യും നടത്തി. വടക്കൻ കർണാടകയിൽ ആചാരങ്ങളുടെ ഭാഗമായി 'മംഗലസൂത്രം' (പവിത്രമായ ദാമ്പത്യബന്ധത്തിന്റെ പ്രതീകം) ക്ഷേത്രങ്ങളിൽ സമർപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയവും ആഘോഷിച്ചു.
തിരിച്ചടിയല്ലാതെ മറ്റു മാർഗമില്ലെന്ന് ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബംഗളൂരുവിലെ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര ഉൾപ്പെടെ നിരവധി പാർട്ടി പ്രവർത്തകർ പ്രാർത്ഥന നടത്തി.