ബോധവത്കരണ ശില്പശാല നടത്തി

Saturday 10 May 2025 12:11 AM IST

ചെറുവള്ളി : വനിത ശിശുവികസനവകുപ്പും വാഴൂർ ഐ.സി.ഡി.എസും ചേർന്ന് പോഷൺ അഭിയാൻ പോഷൺ പക്വാഡ ബോധവത്കരണ ശില്പശാല നടത്തി. വിവിധ അങ്കണവാടികളുടെ പരിധിയിലുള്ള കൗമാരക്കാർ, ഗർഭിണികൾ, അമ്മമാർ എന്നിവർക്കായി നടത്തിയ ശില്പശാലയിൽ കുട്ടികളുടെ വളർച്ചാ നിരീക്ഷണം, കുട്ടി ജനിച്ചതിനുശേഷമുള്ള 1000 ദിവസങ്ങളിലെ ഭക്ഷണപരിചരണം എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്തു. എം.ആർ.ബിന്ദു, കെ.ആർ.അമൃതാദേവി, പി.കെ.അശ്വതി, മേരിക്കുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.