ഹരിത വിദ്യാലയ പുരസ്‌കാരം

Saturday 10 May 2025 12:36 AM IST

രാമപുരം : 2024 - 25 വർഷത്തെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരം രാമപുരം എസ്. എച്ച് എൽ.പി സ്‌കൂളിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ സമ്മാനിച്ചു. സ്‌കൂൾ അസി. മാനേജർ ഫാ. ജൊവാനി കുറുവാച്ചിറ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനി സിറിയക്, ബെറ്റ്‌സി മാത്യു, ജോബി ജോസഫ്, പി.ടി.എ പ്രസിഡന്റ് ദീപു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. എം.എൽ.എ. എക്‌സലൻസ് അവാർഡ്, മികച്ച കൃഷി തോട്ടം, കേരളത്തിലെ മികച്ച സ്‌കൂൾ ഷോർട്ട് ഫിലിമിനുള്ള ജോൺ എബ്രാഹം പുരസ്‌കാരം, മികച്ച സൂക്ൾ റീൽസ് സംസ്ഥാന തല അംഗീകാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്‌കൂളിന് ലഭിച്ചിരുന്നു.