ഫലസമൃദ്ധി പദ്ധതി ഉദ്ഘാടനം
Saturday 10 May 2025 12:41 AM IST
പൂഞ്ഞാർ : ഫലവൃക്ഷ കൃഷിയിൽ വിളവെടുപ്പാനന്തര നഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രി പി. പ്രസാദ്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ഫലസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശീതീകരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയും മൂല്യവർധിത ഉത്പന്നങ്ങൾ സൃഷ്ടിച്ചും ഈ നഷ്ടം നികത്താൻ സാധിക്കും. കൃഷി രീതികൾ സ്മാർട്ടാകുന്ന സ്മാർട്ട് ഫാമിംഗിലേക്ക് മാറാനുള്ള നടപടികളാണ് സർക്കാർ ഇപ്പോൾ ചുവടുവച്ചിരിക്കുന്നത്. അതിനായി ഒരുക്കിയിട്ടുളള കതിർ ആപ്പ് ഉടൻ സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. തിടനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.