ഉല്ലാസ് പദ്ധതി : പരിശീലനം

Saturday 10 May 2025 12:04 AM IST

കോട്ടയം : നിരക്ഷരത നിർമ്മാർജ്ജന പദ്ധതിയായ ഉല്ലാസിന്റെ ഭാഗമായി റിസോഴ്‌സ് പേഴ്‌സൺമാർക്ക് ഏകദിന പരിശീലനം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി.ആർ. അനുപമ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. പ്രസാദ് പാഠപുസ്തകവിതരണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, ജില്ലാ റിസോഴ്‌സ് പേഴ്‌സൺമാരായ ടി.യു. സുരേന്ദ്രൻ, എസ്.എ. രാജീവ് എന്നിവർ ക്ലാസുകൾ നയിച്ചു.