മുച്ചക്രവാഹന  വിതരണം ഇന്ന്

Saturday 10 May 2025 12:11 AM IST

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ വികസനക്ഷേമ പദ്ധതികളുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹന വിതരണം ഇന്ന് നടക്കും. രാവിലെ 9 ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവഹിക്കും. പി.എം.എ.വൈ ഗുണഭോക്തൃസംഗമത്തിന്റെയും, രണ്ടാം ഗഡു വിതരണത്തിന്റെയും ഉദ്ഘാടനവും നടക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് പ്രൊഫ. എൻ. ജയരാജ്, എം.പിമാരായ ആന്റോ ആന്റണി, അഡ്വ. ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ അഡ്വ. ചാണ്ടി ഉമ്മൻ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ പങ്കെടുക്കും.