സൂപ്പർ ഫാമിലി
കുടും ബ പ്രേക്ഷകരുടെ ഹൃദയത്തിൽ ദിലീപിന്റെ പ്രിൻസ് ആൻഡ് ഫാമിലി
ദിലീപ് നായകനായി നവാഗതനായ ബിന്റോ സ്‌റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി ഒരു ഫീൽഗുഡ് ഫാമിലി സിനിമയായി മുന്നേറുന്നു . പൂർണമായി ഒരു കുടുംബ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ഒരു ഇടത്തരം ക്രിസ്ത്യൻ കുടുംബത്തിൽ നടക്കുന്ന പിണക്കങ്ങളും ഇണക്കങ്ങളും രസകരമായ മുഹൂർത്തങ്ങളും എല്ലാം കോർത്തിണക്കുന്നു. നമുക്ക് പരിചിതമായ പലരെയും ഈ സിനിമയിൽ കാണാൻ സാധിക്കും. ജനപ്രിയ നായകൻ ദിലീപിന്റെ 150-ാമത്തെ ചിത്രം കൂടിയാണ് .പൂർണമായും ദിലീപ് സിനിമ തന്നെയാണ്. ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം തിയേറ്ററിൽ എത്തുന്ന ദിലീപ് ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. സിദ്ദിഖ്, ജോണി ആന്റണി, ഉർവശി,ബിന്ദുപണിക്കർ, മഞ്ജുപിള്ള, ധ്യാൻശ്രീനിവാസൻ തുടങ്ങി നീണ്ട താരനിരയുണ്ട്. ദിലീപും ജോണി ആന്റണിയും ഒരു സിനിമയിൽ മുഴുനീള വേഷം ഒരുമിച്ച് ചെയ്യുന്നത് ആദ്യമാണ്. ഇരുവരും സഹോദരൻമാരായാണ് എത്തുന്നത്. ചിത്രത്തിൽ സ്ത്രീകളുടെ കഥയ്ക്ക് ഒരു പ്രാധാന്യം തന്നെയുണ്ട്. ഒരു കുടുംബത്തിലെ സ്‌ത്രീകൾ അനുഭവിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ചിത്രം പറയുന്നു. ഷാരിസ് മുഹമ്മദിന്റെ മികച്ച തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തുകളിലൊന്ന്. ഒരു മുൻവിധിയില്ലാത്തെ ധൈര്യമായി ടിക്കറ്റ് എടുക്കുന്നവരെ പ്രിൻസും കുടുംബവും നിരാശപ്പെടുത്തില്ല. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ ആണ് നിർമ്മാണം.