ലൈക് പണിയായി, അനുഷ്‌ക പിണക്കത്തിൽ

Saturday 10 May 2025 6:10 AM IST

ബോളിവുഡ് താരം അവ്‌നീത് കൗറിന്റെ ഹോട്ട് ചിത്രത്തിൽ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ലൈക്ക് ചെയ്ത സംഭവത്തിൽ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മ പിണക്കത്തിലെന്ന് റിപ്പോർട്ട്. അബദ്ധത്തിൽ ചിത്രത്തിന് ലൈക് നൽകിയതാണെന്നും അത് പിൻവലിക്കുകയും ചെയ്തതായി കോഹ്‌ലി പറഞ്ഞെങ്കിലും ഇപ്പോഴും അത് ചൂടേറിയ ചർച്ചയായി തുടരുന്നു. കോഹ്‌ലി ലൈക്ക് ചെയ്തത് വൈറലാവുകയും പിന്നാലെ അവ്‌നീത് മുംബയ് ഇന്ത്യൻസും ഗുജറാത്ത് ടൈൻസും തമ്മിലുള്ള മത്സരം കാണാൻ വാംഖഡെ സ്റ്റേഡിയത്തിൽ എത്തിയതും ചർച്ചയായി. ഈ സംഭവത്തിനുശേഷം ചൊവ്വാഴ്ച രാത്രി ബംഗളൂരുവിൽ കോഹ്‌ലിയും അനുഷ്കയും പ്രത്യക്ഷപ്പെട്ടു. ഇരുവരും കാറിൽ നിന്ന് ഇറങ്ങുന്ന വീഡിയോ വൈറലാണ്. ആദ്യം പുറത്തിറങ്ങി കാറിന്റെ ഡോർ തുറന്നുകൊടുത്ത കോഹ്‌ലി അനുഷ‌്‌കയ്ക്കായി കൈനീട്ടുന്നുണ്ട്. എന്നാൽ അനുഷ്ക കോഹ്‌ലിയുടെ കൈപിടിക്കാതെ ഹോട്ടലിലേക്ക് നടന്നുകയറുന്നതാണ് ദൃശ്യം. ഇതോടെ അനുഷ്ക പിണക്കത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചു. അതേസമയം, കോഹ്‌ലി ലൈക് ചെയ്തതോടെ രണ്ടുദിവസംകൊണ്ട് 18 ലക്ഷം ഫോളോവേഴ്സിനെ അവ്‌നീതിന് ലഭിച്ചു അവ്‌നീതിന്റെ ബ്രാന്റ് മൂല്യം 30 ശതമാനം ഉയർന്നു. പത്തിനു മുകളിൽ ബ്രാന്റുകൾ അവ്‌നീതുമായി കരാറിൽ എത്തി. ഒരു ഇൻസ്റ്റഗ്രാം പ്രൊമോഷന് അവ്‌നീത് വാങ്ങുന്ന തുക 2.6 ലക്ഷം രൂപയായി ഉയർന്നു.