മുടിയഴകിന്റെ റാണി ഭുവനേശ്വരി ദേവി സിനിമയിൽ
നീണ്ട മുടിയുമായാണ് ഭുവനേശ്വരി ദേവി പൊതുവാൾ സമൂഹമാദ്ധ്യമങ്ങളുടെ കണ്ണിലുടക്കുന്നത്. ദിലീപ് നായകനായ ' 'പ്രിൻസ് ആൻഡ് ഫാമിലി"യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു ഭുവനേശ്വരിദേവി പൊതുവാൾ എന്ന ബിയ.
മോഡലിംഗ് രംഗത്തുനിന്നാണ് ഭുവനേശ്വരി എന്ന തിരുവില്വാമലക്കാരിയുടെ വരവ്. പ്ളസ് സൈസ് മോഡൽ എന്ന രീതിയിലും സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ ബോൾഡ് ഫോട്ടോഷൂട്ടുകൾ പലപ്പോഴും ഭുവനേശ്വരിക്ക് ഏറെ ശ്രദ്ധനേടിക്കൊടുത്തു. പ്രിൻസ് ആൻഡ് ഫാമിലിയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഭുവനേശ്വരി. ജീന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതേസമയം ദിലീപിന്റെ കരിയറിലെ 150-ാമത്തെ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ധ്യാൻ ശ്രീനിവാസൻ, ജോസ‌്‌കുട്ടി ജേക്കബ്, ബിന്ദുപണിക്കർ, സിദ്ദിഖ്, മഞ്ജുപിള്ള, ഉർവശി, ജോണി ആന്റണി, അശ്വിൻ ജോസ്, റേസ്‌ബെത് ജോയ്, തുടങ്ങിവയവാണ് മറ്റു താരങ്ങൾ. നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു.