കെനിഷയുടെ കൈ പിടിച്ച് രവി മോഹൻ
പ്രണയമെന്ന് ആരാധകർ
തമിഴ് നടൻ രവി മോഹനും ഗായിക കെൻഷിക ഫ്രാൻസിസും ഡേറ്റിംഗിലെന്ന് വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു വിവാഹ വീഡിയോ ശ്രദ്ധ നേടുന്നു. നിർമ്മാതാവ് ബാരി ഗണേഷിന്റെ മകളുടെ വിവാഹത്തിനാണ് ഇരുവരും ഒരേ സ്റ്റൈലിൽ വസ്ത്രം ധരിച്ച് വിരുന്നിന് എത്തിയത്. ദമ്പതികളെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും എത്തിയത്. രവി മോഹനും മുൻ ഭാര്യ ആർതിയും വിവാഹമോചിതയാകാൻ കാരണം കെനിഷയാണെന്ന് ഗോസിപ്പുകൾ പടർന്നിരുന്നു. എന്നാൽ ഇക്കാര്യം ജയം രവി നിഷേധിച്ചു. കെനിഷയുമായി ചേർന്ന് ഹീലിംഗ് സെന്റർ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് രവിമോഹൻ പറഞ്ഞിരുന്നു. ഗായിക മാത്രമല്ല മികച്ച നർത്തകിയും പ്രാക്ടീസ് ലൈസൻസുള്ള സൈക്കോളജിസ്റ്റുമാണ് കെനിഷ. 'ഇതെ യാർ സൊൽ വാറോ" എന്ന പാട്ടിന്റെ ലോഞ്ച് ചടങ്ങിലാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കെനിഷയുടെ മാസ്മരിക ശബ്ദത്തിന്റെ ആരാധകനായി മാറിയ രവിമോഹൻ വൈകാതെ ക്ളിനിക്കൽ തെറാപ്പിക്കായി എത്തിയതോടെ ബന്ധം ദൃഢമായി. കഴിഞ്ഞ സെപ്തംബറിൽ ആണ് ആർതിയും താനും 14 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് രവിമോഹൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. വിവാഹമോചന വാർത്ത തികച്ചും ഏകപക്ഷീയമാണെന്നും തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെക്കുറിച്ച് രവിമോഹൻ പ്രഖ്യാപനം നടത്തിയെന്നാരോപിച്ച് 2024 സെപ്തംബർ 11ന് ആർതി സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചു. കെനിഷയുമായുള്ള ബന്ധമാണ് ദാമ്പത്യ തകർച്ചയ്ക്ക് കാരണമെന്ന് ആർതിയുടെ പോസ്റ്ററിൽ നിന്ന് വ്യക്തമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.